കുറവിലങ്ങാട്: വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടയിൽ ഷോക്കേറ്റ് പോസ്റ്റിൽനിന്ന് വീണു കെഎസ്ഇബി ലൈൻമാൻ മരിച്ചു. കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശി വിനോദ് ജോർജ് (50) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ തോട്ടുവാ ജംഗ്ഷനിലായിരുന്നു അപകടം. സംസ്കാരം നാളെ രാവിലെ 11ന് വടകര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ഷീബ ചിരപ്പറമ്പൻ കാലടി കുടുംബാംഗം.
മകൾ: അൽവിത. പിതാവ് പരേതനായ എ.എം. വർഗീസ്. അമ്മ: ഇത്താമ്മ. സഹോദരൻ: ബിനോയി ജോർജ് (സപ്ലൈകോ ഓഫീസ്, കാസർഗോഡ്).